മുംബൈ- നായയെ 65കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് സംഭവം. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. മാസങ്ങളോളം ഇയാള്‍ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ 65കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
വിവിധ ദിവസങ്ങളില്‍ ഇയാള്‍ നായയെ പീഡിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായയെ എടുത്തുകൊണ്ട് പാര്‍ക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്കു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. പലപ്പോഴും അവശയായാണ് നായ തിരികെ വരുന്നത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.