നേമം- നേമം നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. നേമം സ്റ്റുഡിയോ റോഡിലാണ് ബി.ജെ.പി പ്രവർത്തകർ അക്രമിച്ചത്. കെ. മുരളീധരന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബൂത്ത് സജ്ജീകരിക്കുന്നതിന് വേണ്ടി കെ. മുരളീധരനും സംഘവും യാത്ര നടത്തുന്നതിനിടെയാണ് അക്രമണുണ്ടായത്. പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമായത്.