അലിഗഡ്- പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്നതിനും അതുവഴി രാജ്യത്ത് സമാധാനം തകർക്കുന്നതിനും ശ്രമിച്ച നരസിംഗാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയ വിദ്യാർഥികള്‍ പ്രാദേശിക അധികൃതർക്ക് നിവേദനം നല്‍കി.
മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്നതിൽ നിന്ന് മുസ്‌ലിംകളെ പ്രവാചകൻ ശക്തമായി വിലക്കിയ കാര്യം നിവേദനത്തില്‍ എടുത്തു പറഞ്ഞു.
മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ കർശന നിയമം വേണമെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അയച്ച നിവേദനത്തിലും വിദ്യാർഥികള്‍ ആവശ്യപ്പെട്ടു.
നരസിംഗാനന്ദിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്ന്
വിദ്യാർത്ഥി നേതാവ് ഫർഹാൻ സുബൈരി പറഞ്ഞു.