കയ്‌റോ- സൂയസ് കനാലില്‍ കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പലായ എവര്‍ ഗിവണ്‍ കുടുങ്ങിയതായിരുന്നു കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. ആറു ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് എവര്‍ഗ്രീന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ നീക്കാനായത്. എന്നാല്‍ പ്രതിസന്ധിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപം നേരിട്ട ഒരാളുണ്ട്, ഈജിപ്തില്‍. രാജ്യത്തെ ആദ്യ വനിതാ ഷിപ്പ് ക്യാപ്റ്റനായ മര്‍വ എല്‍സെലഹ്ദര്‍. മര്‍വയാണ് എവര്‍ ഗിവണിന്റെ ക്യാപ്റ്റന്‍ എന്ന വ്യാജ വാര്‍ത്ത ചില മാധ്യമങ്ങള്‍ പങ്കുവച്ചതോടെയാണ് പൊല്ലാപ്പുകള്‍ ആരംഭിച്ചത്. അറബ് ലോകത്തെ ചില പ്രധാന വെബ്‌സൈറ്റുകള്‍ കൂടി വാര്‍ത്ത ഏറ്റെടുത്തതോടെ ഈജിപ്തിലെ സാമൂഹിക മാധ്യമങ്ങളില്‍ മര്‍വ ഹോട്ട് ടോപിക്കായി. എന്നാല്‍ കപ്പല്‍ സൂയസില്‍ നിശ്ചലമായ വേളയില്‍ മര്‍വ നൂറ് മൈല്‍ അകലെ അലക്‌സാണ്ഡ്രിയ തുറമുഖത്തായിരുന്നു. സത്യമൊക്കെ അറിയാന്‍ ആര്‍ക്കുണ്ട് നേരം? .