ഗാന്ധിനഗർ- ഗുജറാത്തിൽ ശനിയാഴ്ച നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിനിടെ നർമദ ജില്ലയിലെ ദെഡിയപഡ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സ്വകാര്യ വാഹനത്തിൽ മറന്നുവെച്ചതായി വെളിപ്പെടുത്തൽ. വിവിപാറ്റ് യന്ത്രവും വോട്ടിംഗ് യന്ത്രവും അടങ്ങിയ മൂന്ന ബാഗുകളാണ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നാണ് പുറത്തെടുക്കാൻ വിട്ടു പോയതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സ്വകാര്യ വാഹനത്തിന്റെ െ്രെഡവറാണ് ഇവ പിന്നീട് തിരികെ എത്തിച്ചു കൊടുത്തത്. ജില്ലാ ആസ്ഥാനമായ രാജ്പിപാലയിൽ ഇറങ്ങി ഉദ്യോഗസ്ഥർ യന്ത്രങ്ങളെടുക്കാതെ പോകുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളടങ്ങിയ മൂന്ന് കവറുകൾ പിന്നീട് െ്രെഡവർ തിരികെ എത്തിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
സംഭവം വെളിച്ചത്തായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തുവന്നു. മറന്നു വച്ച യന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചവയല്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ തയാറാക്കി വച്ച അധിക യന്ത്രമായിരുന്നെന്നുമാണ് ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ ആർ എസ് നിനമയുടെ വിശദീകരണം. ദെഡിയപഡ മണ്ഡലത്തിലെ കഞ്ചലിലേക്കു കൊണ്ടു പോയ ആറ് അധിക വോട്ടിങ് യന്ത്രങ്ങളിലൊന്നായിരുന്നു ഇത്. മറ്റു അഞ്ചെണ്ണം ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും പുറത്തെടുത്ത് അധികൃതർക്കു തിരികെ നൽകിയെങ്കിലും ഒന്നു മാത്രം എടുക്കാൻ വിട്ടു പോകുകയായിരുന്നുവെന്നും കലക്ടർ പറഞ്ഞു.