Sorry, you need to enable JavaScript to visit this website.

യു.എസ് പ്ലാന്‍റില്‍ ആസ്ട്രസെനെക്ക ഉല്‍പാദനം നിർത്തി; ഇനി ജോണ്‍സണ്‍ മാത്രം

വാഷിംഗ്ണ്‍- ഒന്നരക്കോടിയോളം  ജോൺസൺ ആന്റ് ജോൺസന്റെ കോവിഡ്  പ്രതിരോധ വാക്സിൻ നശിപ്പിച്ച ബാൾട്ടിമോർ ഫാക്ടറിയില്‍ ആസ്ട്രാസെനെക്ക വാക്സിന്‍ നിർമാണം നിർത്തിവെച്ചു. യു.എസ് സർക്കാർ നിർദേശത്തെ തുടർന്നാണിതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എമർജന്റ് ബയോ സൊല്യൂഷൻസിലെ കോവിഡ് -19 വാക്‌സിന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തതായി ജെ ആന്‍റ് ജെ പ്രസ്താവനയിൽ പറഞ്ഞു. ബാള്‍ട്ടിമോർ പ്ലാന്റ് കമ്പനി ഏറ്റെടുക്കുമോ എന്ന് ജോണ്‍സണ്‍ ആന്‌റ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടില്ല.

ബദൽ ഫാക്ടറി കണ്ടെത്തുന്നതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് ആസ്ട്രാസെനെക്ക പ്രസ്താവനയിൽ അറിയിച്ചു.

ജോൺസൻ ആന്‍റ് ജോൺസൺ സിംഗിൾ ഡോസ് വാക്സിൻ മാത്രം നിർമ്മിക്കുന്നതിന് എമർജന്റ് ബയോ സൊല്യൂഷൻസിനെ സഹായിക്കുന്നതാണ് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ നീക്കം . മരുന്നുകള്‍ മിക്സാകുന്നത് ഭാവിയില്‍ ഒഴിവാക്കുന്നതിനാണ് ഇത് സഹായിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

അംഗീകാരം നേടിയാലും രാജ്യത്തിന് ആസ്ട്രാസെനെക്ക വാക്സിന്‍റെ ആവശ്യമില്ലെന്ന് യുഎസ് സർക്കാരിലെ  ഉന്നത പകർച്ചവ്യാധി ഡോക്ടർ വാർത്താ ഏജന്‍സിയോട് പറഞ്ഞു.

Latest News