കോട്ടയം- അദാനിയുമായി സർക്കാർ രണ്ടു കരാറുകളുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയുമായി കരാർ ഉണ്ടാക്കിയ ലെറ്റർ ഓഫ് അവാർഡും രമേശ് ചെന്നിത്തല പുറത്തുവിട്ടു. അദാനിയുമായി ഒരു കരാറും കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി മണിയുടെ വാദം കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുമായി വൈദ്യുതി നേരിട്ട് വാങ്ങാൻ കഴിഞ്ഞ മാസം കരാറുണ്ടാക്കിയിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ചിനാണ് കരാറുണ്ടാക്കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.