കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ചെയറില്‍ ഇരുന്ന് കാലാട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോര് രൂക്ഷമായി. മുഖ്യമന്ത്രി മമതയെ മാത്രമല്ല, ബംഗാളിലെ സ്ത്രീ സമൂഹത്തെ മൊത്തമായി തന്നെ ബി.ജെ.പി അവഹേളിച്ചിരിക്കയാണെന്ന് ടി.എം.സി നേതാക്കള്‍ ആരോപിച്ചു.
മമതയുടെ കാല്‍ നൃത്തം ചെയ്യാന്‍ കൊതിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും വീഡിയോ പ്രചരിപ്പിക്കുന്നത്.
മാര്‍ച്ച് 10 ന് നന്ദിഗ്രാമില്‍ വെച്ച് അക്രമികള്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് മമതക്ക് കാലിന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് ബി.ജെ.പി നേരത്തെ മുതല്‍ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഈ വീഡിയോ ക്ലിപ്പിന്റെ ആധികാരികത സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് ബിജെപി ഇനിയും പഠിക്കണമെന്ന് ടി.എം.സി നേതാക്കള്‍ പറഞ്ഞു. അവരെ ചികിത്സിച്ച വിദഗ്ധരായ ഡോക്ടര്‍മാരടക്കം കളവ് പറയുന്നവരാണോ എന്ന് നേതാക്കള്‍ ചോദിക്കുന്നു.
So @MamataOfficial ji claims that her leg is broken but this video says a different story...
— S. Vishnu Vardhan Reddy (@SVishnuReddy) April 2, 2021
Whom to believe?@KailashOnline @blsanthosh pic.twitter.com/3kEyQcjDhQ