സൂം വഴിയുള്ള പാര്‍ലമെന്ററി സമിതി യോഗം നടക്കുന്നതിനിടയില്‍ ഭാര്യ ഉടുപ്പില്ലാതെ പ്രത്യക്ഷപ്പെട്ടതിന് ദക്ഷിണാഫ്രിക്കന്‍ നേതാവ് ക്ഷമ ചോദിച്ചു.
ഗോത്രവര്‍ഗ നേതാവ് സോലില്ലേ എന്‍ഡേവുവും ഭാര്യയുമാണ് വിവാദത്തിലായത്. 23 നേതാക്കള്‍ കൂടി പങ്കെടുത്ത യോഗം തുടരുന്നതിനിടെയാണ് എന്‍ഡേവുവിന്റെ ഭാര്യ പിറകിലെത്തിയത്.
പാര്‍ലമെന്ററി സമിതി അധ്യക്ഷനാണ് ഇക്കാര്യം എന്‍ഡേവുവിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
നിങ്ങള്‍ക്ക് പിറകില്‍ കാണുന്നയാള്‍ ശരിയാം വിധം വസ്ത്രം ധരിച്ചിട്ടില്ല. ഞങ്ങള്‍ എല്ലാം കാണുന്നു- സമിതി അധ്യക്ഷന്‍ ഉണര്‍ത്തി.
സൂം ഉപയോഗിക്കുന്നതില്‍ വലിയ പരിചയമില്ലെന്ന് പറഞ്ഞുകൊണ്ടാണ് എന്‍ഡേവു ക്ഷമ ചോദിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു കൊണ്ടിരുന്നത്. അതിനിടയിലാണ് ഭാര്യയുടെ വരവ്.
സൂം കോളുകളിലും മീറ്റിംഗുകളിലും ഇത്തരം സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ക്യാമറ ഓഫ് ചെയ്തുവെന്നു കരുതി സെക്രട്ടറിയെ ചുംബിച്ചയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.