ന്യുദല്‍ഹി- ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുമായി ചേര്‍ന്നു ശ്രമം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിനു മറുപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യയുടെ ആഭ്യന്തര തെരഞ്ഞെടുപ്പുകാല വാക്ക്‌പോരിലേക്ക് തങ്ങളെ അനാവശ്യമായി വലിച്ചിഴക്കരുതെന്ന് പാക്കിസ്ഥാന്‍ മറുപടി നല്‍കി. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ഗൂഢാലോചനാ കഥകള്‍ കെട്ടിച്ചമയ്ക്കുന്നതിനു പകരം ഇന്ത്യ സ്വന്തം ശക്തി കൊണ്ടാണ് ജയിക്കേണ്ടതെന്നും പാക് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളും പാക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തെന്നു പറയപ്പെടുന്ന മൂന്ന് മണിക്കൂര്‍ രഹസ്യ യോഗം കെട്ടിച്ചമച്ച കഥയാണെന്നും മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.