കോഴിക്കോട്- കിട്ടുന്നതെന്തും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്ന സ്വഭാവം ഉപേക്ഷിക്കണമെന്ന് എസ്.വെ.ആസ് സംസ്ഥാന ജനറല്‍ സെകട്ടറിയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ മകനുമായ ഡോ.എ.പി. അബ്ദുല്‍ ഹകീം അസ്ഹരി അണികളെ ഉണര്‍ത്തി.
മര്‍കസ് സമ്മേളനത്തില്‍ മർകസ് തീർത്ത് സാസ്കാരിക മുന്നേറ്റം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലേയും ഫലസ്തീനിലേയും മുസ്ലിംകളും റോഹിംഗ്യകളും പീഡനം നേരിടുന്നത് അവര്‍ നിസ്‌കരിക്കാത്തതു കൊണ്ടാണെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഹകീം അസ്ഹരിയുടെ മുന്നറിയിപ്പ്.
സ്വകാര്യ ക്ലാസുകളില്‍ നടക്കുന്ന റെക്കോര്‍ഡുകള്‍ ആര്‍ക്കൈവുകള്‍ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കണമെന്നും കിട്ടുന്നതെല്ലാം പുറത്തുവിടുക എന്ന സോഷ്യല്‍ മീഡിയ എക്‌സ്‌പോഷറിസം വ്യഗ്രത നമുക്ക് ഉണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, മുസഫര്‍പുര്‍, ദല്‍ഹി കലാപങ്ങളേയെല്ലാം ഗൗരവത്തോടെയാണ് മര്‍കസ് കണ്ടിട്ടുള്ളതെന്നും അതിനെല്ലാം പരിഹരമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന കുട്ടികളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയല്ല വേണ്ടത്. ബുദ്ധിയുള്ള ലോകവും ചിന്തിക്കുന്ന ആളുകളം ഇത്തരം പ്രചാരണങ്ങളില്‍ വശംവദരാകല്ലെന്ന് ഉറപ്പാണ്- അദ്ദേഹം പറഞ്ഞു.