Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ സംഭവിക്കുന്നതിനെ കുറിച്ച് യുഎസിനു മൗനം- രാഹുല്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടത്തെ കുറിച്ച് യുഎസിന് മൗനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ യുഎസ് അംബാസഡറും ഇപ്പോള്‍ യുഎസിലെ പ്രശസ്ത വിദ്യാലയമായ ഹാവര്‍ഡ് കെന്നഡി സ്‌കൂളില്‍ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സുമായി ഒരു ഓണ്‍ലൈന്‍ സംഭാഷത്തിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. ലോക രാജ്യങ്ങളിലെ ജനാധിപത്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ചൈനയിലേയും റഷ്യയിലേയും ജനാധിപത്യവിരുദ്ധമായ ജനാധിപത്യ കാഴ്ചപ്പാടുകളെ കുറിച്ച് ബേണ്‍സ് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയില്‍ നടക്കുന്നത് എന്താണെന്നതിനെ കുറിച്ച് യുഎസില്‍ നിന്ന് ഒന്നും കേള്‍ക്കുന്നില്ല എന്ന് രാഹുല്‍ പറഞ്ഞത്.

ജനാധിപത്യ രാജ്യങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് രാഹുല്‍ ചോദിച്ചു. ബേണ്‍സ് സംസാരിക്കുന്നതിടെ രാഹുല്‍ ഇടപെടുകയായിരുന്നു. അമേരിക്ക എന്നത് മഹത്തായ ഒരാശയമാണ്. ഇത് നിങ്ങളുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചുട്ടുള്ള സ്വാതന്ത്ര്യമെന്ന് ആശയമാണ്. അതിനെ നിങ്ങള്‍ക്ക് പ്രതിരോധിക്കേണ്ടി വരും. അതാണ് ഇവിടെ ചോദ്യം- രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ നിലവിലുള്ള ഭരണകൂടം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ മൊത്തമായി പിടിച്ചടക്കിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 2014നും ശേഷം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം അടിമുടി മാറ്റിയിരിക്കുകയാണീ ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ ഒരു രാഷ്ട്രീയ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളാകേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തന മണ്ഡലത്തെ മാറ്റിമറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇവിടെ ഭരണഘടനാ സ്ഥാപനങ്ങളുടെ ഘടനകള്‍ വേണം, സംരക്ഷണമേകുന്ന ജുഡീഷ്യല്‍ സംവിധാനങ്ങള്‍ വേണം, സ്വതന്ത്രമായ മാധ്യമങ്ങള്‍ വേണം, സാമ്പത്തിക സമത്വം വേണം, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സ്ഥാപനഘടനകള്‍ വേണം. ഇതൊന്നും ഇപ്പോഴില്ല- രാഹുല്‍ പറഞ്ഞു.

വലിയൊരു വിഭാഗം ജനങ്ങളേയും വേഗത്തില്‍ വെറുപ്പിക്കുന്ന രീതിയിലാണ് ബിജെപിയുടെ പെരുമാറ്റം. ഈ ജനങ്ങളെ ഒരുമിപ്പിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Latest News