മീറത്ത്- ഉത്തര്‍ പ്രദേശിലെ മീറത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നാലു യുവാക്കള്‍ ചേര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ഈ നാലു യുവാക്കളുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പെണ്‍കുട്ടിയുടെ അയല്‍നാട്ടുകാരായ ലഖന്‍, വികാസ് എന്നിവരാണ് പിടിയിലായത്.
കൂട്ടബലാത്സംഗത്തിനിരയായി വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വൈകാതെ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. മാതാപിതാക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെയാണ് മരിച്ചത്.