വാഷിംഗ്ടൺ- അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റൽ മന്ദിരത്തിലേക്ക് ഒരാൾ കാർ ഇടിച്ചുകയറ്റി. സുരക്ഷാ ഭീഷണിയെ തുടർന്ന് മന്ദിരം അടച്ചു. മന്ദിരത്തിന്റെ സുരക്ഷാ ബാരിക്കേഡിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.