കയ്റോ- ഒരാഴ്ചയോളം കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയ അപകടം ആവർത്തിക്കാതിരിക്കാൻ സൂയസ് ഷിപ്പിംഗ് ചാനലിന്റെ വിപുലീകരണത്തെക്കുറിച്ച് ഈജിപ്ത് പഠിക്കുന്നു. സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഒസാമ റാബിയാണ് ഇക്കാര്യം പറഞ്ഞത്.
കനാൽ അടച്ചതുമൂലം ഉണ്ടായ നഷ്ടവും നഷ്ടപരിഹാരവും 100 കോടി ഡോളറിലെത്തിയേക്കാമെന്നും ആരാണ് ബാധ്യതയേല്‍ക്കുകയെന്ന് വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.
കനാൽ യാത്ര തടഞ്ഞുകൊണ്ട് മണ്ണില്‍ പൂണ്ട എവർ ഗിവന്‍ കപ്പലിന്‍റെ ക്യാപ്റ്റനാണ് തെറ്റ് വരുത്തിയതെന്ന് കനാൽ അതോറിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളില്‍ പറയുന്നു. യഥാർഥ പാതയില്‍നിന്ന് കപ്പല്‍ അല്‍പം തെറ്റിയപ്പോള്‍ ശക്തമായ പൊടിക്കാറ്റുണ്ടായി. ഇത് കാഴ്ച തടയുന്നതിനും
കപ്പൽ കുടുങ്ങുന്നതിനും കാരണമായി. കാലാവസ്ഥാ ഘടകങ്ങള്‍ മാത്രമാണ് അപകടത്തിന് കാരണെന്ന് രക്ഷാപ്രവർത്തകർ സമ്മതിക്കുന്നില്ല. കാരണം തൊട്ടുമുമ്പ് ഇതേ കാലാവസ്ഥയില്‍ 12 കപ്പലുകൾ എവർ ഗിവണിനുമുമ്പേ കടന്നുപോയിയിരുന്നു.