Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിന്റെ കാറിൽ വോട്ടിംഗ് മെഷീൻ; റീ പോളിംഗിന് ഉത്തരവ്

ഗുവാഹത്തി- അസമിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രതബാരി അസംബ്ലി മണ്ഡലത്തിലെ ഒരു ബൂത്തിൽ റീ പോളിംഗിന് കമ്മിഷൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് ബി.ജെ.പി നേതാവിന്റെ കാറിൽ വോട്ടിംഗ് മെഷീൻ കൊണ്ടുപോയത്. 

 ഗുവാഹത്തിയിലെ മാധ്യമപ്രവർത്തകൻ അതനു ബുയാനാണ് ഇ.വി.എം സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 
 

Latest News