മുംബൈ- ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കോവിഡ് 19നെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസങ്ങൾക്ക് മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്ന സച്ചിൻ വീട്ടിൽ വിശ്രമത്തിലായിരുന്നു. എന്നാൽ, ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മുൻകരുതലെന്നോണം താരം ആശുപത്രിയിലേക്ക് മാറുകയായിരുന്നു. സച്ചിൻ തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചത്. കുറച്ചു ദിവസങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങാനായേക്കുമെന്നും സച്ചിൻ പറഞ്ഞു.