ചെന്നൈ- മൂന്നര പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ആദ്യമായി വാര്‍ഷിക വൈദ്യുതി ഉപഭോഗത്തില്‍ ഇടിവുണ്ടായി. കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണമാണ് ഇതെന്ന് മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ വിവരങ്ങള്‍ വിശകലനം ചെയ്ത റോയിട്ടേഴ്‌സ് തയാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വൈദ്യുതി ഉല്‍പ്പാദനം 0.2 ശതമാനം കുറഞ്ഞു. ലോക്ഡൗണ്‍ കാരണം തുടര്‍ച്ചയായി ആറു മാസം ഉല്‍പ്പാദനത്തില്‍ കുറവുണ്ടായി. ഇതിനു ശേഷം വൈദ്യുത ഉപഭോഗം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ 23.3 ശതമാനം വളര്‍ച്ചയാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഉണ്ടായത്.