Sorry, you need to enable JavaScript to visit this website.

യോഗിയെത്തി, കോയമ്പത്തൂരില്‍ സംഘര്‍ഷവും 

കോയമ്പത്തൂര്‍- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.  യോഗി ആദിത്യനാഥ് കോയമ്പത്തൂരില്‍ നടത്തിയ റാലിക്കിടെ സംഘര്‍ഷമുണ്ടായി. കോയമ്പത്തൂരില്‍ നിന്നും ജനവിധി തേടുന്ന ബിജെപി മഹിളാ മോര്‍ച്ച മേധാവി വാനതി ശ്രീനിവാസന്റെ പ്രചരണത്തിനായി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി റാലി തിരക്കേറിയ ഷോപ്പിംഗ് മേഖലയായ ടൗണ്‍ഹാള്‍ ഭാഗത്തൂടെ കടന്നുപോവുന്നതിനിടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടക്കാരുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. ബൈക്ക് റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രദേശത്ത് ഉണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റായില്‍ പങ്കെടുത്തവരുടെ ഭാഗത്ത് നിന്നും കടകളിലേക്ക് കല്ലേറ് ഉണ്ടായി. മൂന്ന് ദശകങ്ങള്‍പ്പുറം വര്‍ഗീയ സംഘര്‍ഷത്തിനും കൊള്ളയ്ക്കും കൊള്ളിവെപ്പിനും സാക്ഷ്യം വഹിച്ച പട്ടണമാണ് കോയമ്പത്തൂര്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ കച്ചവട കേന്ദ്രങ്ങള്‍ തെരഞ്ഞു പിടിച്ചായിരുന്നു അന്ന് നശിപ്പിച്ചത്. സാമുദായിക ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതിനാലാണ് താന്‍ കോയമ്പത്തൂര്‍ തന്നെ മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന് ഉലക നായകന്‍ കമല്‍ഹാസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 


 

Latest News