കൊച്ചി-ജെയിംസ് ജോസഫിന്റെ നാടന്‍ പച്ച ചക്ക പൊടിയ്ക്ക് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേ,ന്റെ അംഗീകാരം ലഭിച്ചു. ജാക്ഫ്രൂട്ട്365, സ്ഥാപകനും സിഇഒയും മൈക്രോസോഫ്റ്റ്, ഫോര്‍ഡ്, 3എം പോലുള്ള സ്ഥാപനങ്ങളില്‍ 25 വര്‍ഷത്തിലേറെ ജോലി ചെയ്ത ടെക്‌നോളജി വിദഗ്ധനായ ജെയിംസ് ജോസഫ്, പ്രമേഹത്തിന് പച്ച ചക്ക ഗുണകരമാണെന്ന് ആകസ്മികമായി കണ്ടെത്തി. ഇത് പച്ച ചക്ക പൊടി വികസിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുമെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുണ്ട്.അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ജേര്‍ണലായ ഡയബറ്റിസില്‍ ഈ ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നമ്മുടെ പരമ്പരാഗത വിഭവങ്ങളില്‍ നാരുകള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, പ്രമേഹ രോഗികള്‍ക്ക് വേറെ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരംകുറവാണ്. ഇതിന്റെ ഫലമായി ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണം അവര്‍ക്ക് കഴിക്കേണ്ടി വരുന്നു ക്ലിനിക്കല്‍ പഠനത്തില്‍ പങ്കെടുത്തവര്‍ ദിവസവും 30 ഗ്രാം ജാക്ഫ്രൂട്ട്365 പച്ച ചക്കപൊടി, അതേ അളവിലുള്ള അരിയുടെയോ ഗോതമ്പ് മാവിന്റെയോ സ്ഥാനത്ത് കഴിച്ചു. 90 ദിവസത്തിനുള്ളില്‍ അവരുടെ എച്ച്ബിഎ1സിയില്‍ ഗണ്യമായ കുറവുണ്ടായി..
ജാക്ഫ്രൂട്ട്365 പച്ച ചക്ക പൊടി ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താതെ തന്നെ കഴിക്കാന്‍ അനുയോജ്യമാണ്. ഉപയോക്താക്കള്‍ക്ക് ഓരോ നേരത്തെ ഭക്ഷണത്തിനും സാധാരണ ധാന്യപ്പൊടിയിലോ കുഴച്ച മാവിലോ ഒരു ടേബിള്‍ സ്പൂണ്‍ പൊടി മാത്രം ചേര്‍ത്ത് സാധാരണ ചെയ്യുന്നതു പോലെ ചപ്പാത്തിയോ ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കാവുന്നതാണ്. സാധാരണ പലചരക്ക്
കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ലഭ്യമാണ്, കൂടാതെ ആമസോണ്‍ ജിയോ മാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഫഌപ്പ്കാര്‍ട്ട് എന്നിവയി്ല്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്. ഓരോ വര്‍ഷവും 2000 കോടിയിലധികം രൂപ മൂല്യമുള്ള ചക്ക പാഴായിപ്പോകുന്നു. ഇതിനും ജാക്ക് ഫ്രൂട്ട് 365 മാറ്റം ഉണ്ടാക്കും.