ജിദ്ദ- ജിദ്ദയിൽനിന്ന് നാട്ടിലേക്ക് യാത്രയായ പ്രവാസി വിമാനമിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മരിച്ചു. തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ റസീന മൻസിലിൽ എം.എൻ മുഹമ്മദലി ഹാജിയുടെ മകൻ എം.എൻ. ഇഖ്ബാലാ(47)ണ് നിര്യാതനായത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജിദ്ദയിൽ നിന്നും ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ചാണ് മരിച്ചത്. ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ്, പി. എസ്.എം.ഒ. കോളേജ് അലുംനിയുടെ എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു ഇഖ്ബാൽ. മാതാവ്: കാരാടൻ ഖദീജ ഹജ്ജുമ്മ. ഭാര്യ: റിൻസി കോഴിത്തൊടിക. മക്കൾ: ഷിബിൽ, ഷാസ്രിൻ.
സഹോദരങ്ങൾ: എം.എൻ. ബഷീർ (സൗദി), റസീന, റജുല