ന്യൂദൽഹി- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ഇറക്കുമതി ബ്രസീൽ നിർത്തിവച്ചു. കോവിഡ് വ്യാപനത്തിൽ പശ്ചാതലത്തിൽ 20 ദശലക്ഷം വാക്‌സിൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ബ്രസീൽ വ്യക്തമാക്കി. വാക്‌സിൻ നിർമ്മിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇറക്കുമതി നിർത്തിവെക്കാൻ കാരണമെന്ന് ബ്രസീൽ വ്യക്തമാക്കി.