മസ്‌കത്ത്-ഒമാനില്‍ പിഴ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മൂന്നു മാസം കൂടി റജിസ്ട്രേഷന്‍ സമയം അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.
നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ 70,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 4,000 ഓളം പേര്‍ ഇന്ത്യക്കാരാണ്. 50,000 പേര്‍ ഇതിനോടകം മടങ്ങി. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.