മുംബൈ- മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ തന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് നാല് ഉറക്ക ഗുളികകള്‍ മാത്രമെന്ന് ബോളിവുഡ് നടനും ബിഗ് ബോസ് ഫെയിമുമായ അജാസ് ഖാന്‍.
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഗര്‍ഭം അലസിയതിനുശേഷം വിഷാദം നേരിടുന്ന ഭാര്യ കഴിക്കുന്ന ഉറക്കുഗളിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എയര്‍പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത തന്റെ പക്കലും മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് നടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, അജാസ് ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായ അല്‍പ്രാസോലം കണ്ടെത്തിയെന്നാണ് എന്‍.സി.ബി പറയുന്നത്.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് കള്ളക്കേസാണെന്ന് നടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.