ബംഗളൂരു- സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചു. നിരവധി രോഗങ്ങളാൽ വലയുകയാണെന്നും ഇനിയുള്ള വിചാരണക്ക് തന്റെ സാന്നിധ്യം ആവശ്യമില്ലെന്നും മഅദനി ചൂണ്ടിക്കാട്ടി. രോഗിയായ പിതാവിനെ സന്ദർശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. സുപ്രിം കോടതി അഭിഭാഷകൻ അഡ്വ.ഹാരീസ് ബിരാൻ മുഖേനെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.