രാഹുലിനും പ്രിയങ്കക്കും കേരള രാഷ്ട്രീയം അറിയില്ലെന്ന് കാരാട്ട്

പാലക്കാട്- രാഹുല്‍ ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കേരള രാഷ്ട്രീയത്തെക്കുറിച്ച് എബിസിഡി അറിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും ഇടതുപക്ഷ നേതാക്കളെക്കുറിച്ചും പ്രസ്താവനകള്‍ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ്. സംസ്ഥാനത്ത് കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒത്തുകളിയാണ് എന്ന നരേന്ദ്രമോഡിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസും ബി.െജ.പിയും തമ്മിലാണ് ബന്ധം. ശബരിമലയില്‍ തുടര്‍നടപടികള്‍ എന്തു വേണമെന്ന് കോടതിവിധി വന്നതിനു ശേഷം തീരുമാനിക്കും. ജോയ്‌സ് ജോര്‍ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടും ജോസ് െക. മാണി ലൗ ജിഹാദ് വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്- കാരാട്ട് പറഞ്ഞു.

 

Latest News