Sorry, you need to enable JavaScript to visit this website.

കോഴിക്കോട് കടലുണ്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ -കോഴിക്കോട് കടലുണ്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി . ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ പ്രസിഡണ്ട് കടലുണ്ടി ടി എം കുഞ്ഞി മുഹമ്മദിന്റെയും ചെമ്മാട് പരേതനായ കല്ലുപറമ്പന്‍ ഗുലാം മുഹിയുദ്ദീന്‍ ഹാജിയുടെ മകള്‍ സൈബുന്നീസയുടെയും മൂത്ത മകന്‍ ഷബീര്‍(38) ആണ് മരിച്ചത് .

ദേഹാസ്വാസഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഖത്തറില്‍ ജനിച്ച് വളര്‍ന്ന ഷബീര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ് . മലേഷ്യയില്‍ നിന്ന് എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ ശേഷം ഖത്തറില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ പ്രെവറ്റായി ടീച്ചിംഗ് നടത്തി വരികയായിരുന്നു.

നിമിയ ഭാര്യയും ഫാത്തിമ മകളുമാണ്. ഷമീം, ലബീബ് എന്നിവര്‍ സഹോദരങ്ങളാണ്

ഖബറടക്കം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

Latest News