കാലിഫോർണിയ- അമേരിക്കയില്‍ സൂം കോള്‍ അവസാനിപ്പിക്കാന്‍ മറന്ന ടീച്ചർ അതിനുശേഷം പറഞ്ഞ കാര്യങ്ങള്‍ കേസായി. വിദ്യാർഥിയുടെ കുടുംബത്തെ കുറിച്ച് ടീച്ചർ പറഞ്ഞ അസഭ്യവും വംശീയ വിദ്വേഷവുമാണ് മാതാപിതാക്കള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. 12 വയസ്സായ മകൻ ഓൺലൈൻ പഠനവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് സഹായിക്കാനായി സതേൺ കാലിഫോർണിയ സ്കൂളിലെ സയൻസ് ടീച്ചർ ജനുവരി സൂം കോൾ വിളിച്ചപ്പോൾ അമ്മ കറ്റുര സ്റ്റോക്സ് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ ടീച്ചർ കിംബർലി ന്യൂമാൻ കോൾ അവസാനിപ്പിക്കാൻ മറന്നു. തുടർന്ന് അരമണിക്കൂറിലേറെ ടീച്ചർ നടത്തിയ വംശീയ അധിക്ഷേപവും തെറിയും സ്റ്റോക്സ് റെക്കോർഡ് ചെയ്യുകയായിരുന്നു.
കുടുംബത്തെക്കുറിച്ചുള്ള വംശീയ പരാമർശങ്ങളും മക്കളെ വളർത്തുന്നതിലെ പിഴവുകളുമാണ് ടീച്ചർ ന്യൂമാന്‍ കോള്‍ പറഞ്ഞിരുന്നത്.
സ്‌കൂൾ അധികൃതരോട് സ്‌റ്റോക്‌സ് പരാതിപ്പെട്ട അതേ ദിവസം തന്നെ സസ്‌പെൻഷനിലായ ന്യൂമാൻ രാജിവച്ചതായി പാംഡേൽ സ്‌കൂൾ ഡിസ്‌ട്രിക്‌റ്റിന്റെ വക്താവ് ഡേവിഡ് ഗാർസിയ പറഞ്ഞു. ന്യൂമാൻ സഹകരിക്കാത്തതിനെ തുടർന്ന് ഡിസ്ട്രിക്ട് ഉദ്യോഗസ്ഥർക്ക് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിതനു പിന്നാലെ അവർ രാജി സമർപ്പിക്കുകയായിരുന്നു.
കുടുംബത്തിന് വരുത്തിയ വൈകാരിക ആഘാതം ചൂണ്ടിക്കാട്ടി സ്കൂളിനെതിരെയും ടീച്ചർക്കെതിരേയും നിയമ നടപടി ആരംഭിച്ചിരിക്കയാണ് സ്റ്റോക്സ്.