കോഴിക്കോട്- തെരഞ്ഞെടുപ്പ് സര്‍വേയില്‍ തനിക്ക് വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി. ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധര്‍മജന്‍ പരാതിപ്പെട്ടു. ധര്‍മജന്റെ പ്രചാരണ വേദികളില്‍ സെല്‍ഫിയെടുക്കാന്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.