കറിപ്പാത്രത്തില്‍ വീണ പിഞ്ചു കുഞ്ഞ്  വെന്തു മരിച്ചു; മൃതദേഹം ഗംഗയിലെറിഞ്ഞു

പട്ന- ബിഹാറിലെ പട്ന ജില്ലയിലെ ബഡാ ഹസ്സന്‍പൂര്‍ ഗ്രാമത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ പാചകക്കാരിയുടെ മൂന്ന് വയസ്സായ കുഞ്ഞ് അബദ്ധത്തില്‍ തിളയ്ക്കുന്ന കറിപ്പാത്രത്തില്‍ വീണ് വെന്തു മരിച്ചു. അപകടം സംഭവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കറിപ്പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് മെഡിക്കല്‍ കോളെജിലേക്കു കൊണ്ടു പോകുകയും ചെയ്തു. ഇവിടെ വെച്ചായിരുന്നു മരണം. മൃതദേഹം മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് ഗംഗയില്‍ എറിഞ്ഞു.

അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം നദിയിലെറിയാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest News