Sorry, you need to enable JavaScript to visit this website.

വൈറസുകളെ തുരത്താൻ സാനിറ്റൈസറായി ഗംഗാജലം സമ്മാനിച്ച് യുപിയിലെ പൊലീസുദ്യോഗസ്ഥൻ

മീററ്റ് - സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്ക് സാനിറ്റൈസറിന്റെ ശേഷിയുള്ളതെന്നു പറഞ്ഞ് ഗംഗാജലം വിതരണം ചെയ്ത് പൊലീസുദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സ്റ്റേഷൻ ഹൌസ് ഓഫീസറായ പ്രേംചന്ദ് ശർമയാണ് ഗംഗാജലം വിതരണം ചെയ്തത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒരു സമ്മാനമെന്ന നിലയിലാണ് ഗംഗാജലം നൽകുന്നതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വിവിധ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ ഗംഗാജലത്തിന് സാധിക്കുമെന്നും അത് ദിവസവും ദേഹത്ത് തളിക്കണമെന്നും എസ്എച്ച്ഒ സ്റ്റേഷനിലെത്തിയവരെ ബോധിപ്പിച്ചു. 

ഹോളിദിനത്തിൽ ആരും ആർക്കും കള്ള് വാങ്ങിക്കൊടുക്കരുതെന്നും പകരം ഒരുകുപ്പി ഗംഗാജലം വാങ്ങിക്കൊടുക്കണമെന്നുമാണ് ശർമയുടെ അഭിപ്രായം. ഗംഗാജലത്തിന് കോവിഡിനെ വരെ തുരത്താനുള്ള ശേഷിയുണ്ടെന്നും അത് പഠനവിധേയമാക്കണമെന്നും പറഞ്ഞ് എത്തിയവരെ നേരത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്‌ (ഐസിഎംആർ) തുരത്തിയിരുന്നു. കേന്ദ്ര ജൽശക്തി മന്ത്രാലയമാണ് ഇത്തരമൊരു ആലോചന ഐസിഎംആറിനു മുമ്പിൽ വെച്ചത്. ഗംഗാജലത്തിൽ പ്രത്യേകമായി എന്തെങ്കിലുമുണ്ട് എന്നതിന് നിലവിലെ തെളിവുകളൊന്നും പര്യാപതമല്ലെന്നായിരുന്നു ഐസിഎംആറിന്റെ റിസർച്ച് പ്രപ്പോസലുകളുടെ മൂല്യനിർണയസമിതി ചെയർമാനായ ഡോ. വൈകെ ഗുപ്ത പറഞ്ഞത്.

Latest News