കൊൽക്കത്ത- ഒരു മണിക്കൂറിൽ കൂടുതൽ നേരം റാലിയിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്ന് പാർട്ടി പ്രവർത്തകരോട് രോഷാകുലയായി പറയുന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബംഗാളിലെ ബിജെപി ഘടകത്തിന്റെ ട്വിറ്റർ പേജിലടക്കം ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. താൻ ഒരു മണിക്കൂറിൽക്കൂടുതൽ നേരം റാലിയിൽ നിൽക്കില്ലെന്നും, മുഖ്യമന്ത്രിക്കു വേണ്ടിപ്പോലും താനത് ചെയ്യില്ലെന്നുമാണ് നുസ്രത്ത് പറയുന്നത്. ബംഗാളി ഭാഷയിലാണ് നുസ്രത്ത് സംസാരിക്കുന്നത്. അതേസമയം റാലിക്കിടെ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് നുസ്‌റത് പിന്‍മാറിയതെന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി നാരായണ്‍ ഗോസ്വാമി പറഞ്ഞു.