ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 60,000ലേറെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,20,39,644 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം. മഹാരാഷ്ട്രയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു.
24 മണിക്കൂറിനിടെ 291 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,843 ആയി വർധിച്ചു. നിലവില്‍ 5,21,808 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 32,231 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,13,55,993 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6,05,30,435 ആയി ഉയര്‍ന്നു.