കയ്‌റോ- സൂയസ് കനാല്‍ മാര്‍ഗ തടസ്സത്തിനു കാരണം കാലാവസ്ഥയല്ലെന്നും മനുഷ്യരുടെ കൈപ്പിഴയോ സാങ്കേതിക തകരാറുകളോ ആണെന്ന് സൂയസ് കനാല് അതോറിറ്റി മേധാവി ഉസാമ റബീഅ് പറഞ്ഞു.
എവര്‍ ഗിവണ്‍ കപ്പല്‍ മണ്ണില്‍ പൂണ്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി കപ്പല്‍ ഗതാഗതം മുടങ്ങിയിരിക്കയാണ.് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നേരത്തെ ഈജിപ്ത് അധികൃതര്‍ പറഞ്ഞിരുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെ കപ്പല്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉസാമ റബീഅ് പറഞ്ഞു.
193 കി.മീ കനാലില്‍ 300 കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. എണ്ണയുടേയും മറ്റ് ഉല്‍പനങ്ങളുടേയും വിതരണം തടസ്സപ്പെട്ടിരിക്കെ ചില കമ്പനികള്‍ റൂട്ട് മാറ്റാനുള്ള ശ്രമത്തിലാണ്.
കപ്പല്‍ ശനിയാഴ്ച വൈകിയെങ്കിലും നീക്കാന്‍ കഴയുമെന്ന് കപ്പല്‍ ഉടമസ്ഥരായ ജപ്പാന്‍ കമ്പനി ഷോയി കിസന്‍ കെകയുടെ പ്രസിഡന്റ് യുകിറ്റോ ഹിഗാകി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.