ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മോഡിയുടെയും അമിത് ഷായുടെയും കാല് പടിക്കുന്ന കാഴ്ച താങ്ങാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഇത്രയും ഗംഭീരമായ ഭാഷയും സംസ്‌കാരവുമുള്ള തമിഴ്‌നാടിന്റെ മുഖ്യമന്ത്രി അമിത് ഷായുടെയും മോഡിയുടെയും കാലിൽ വീഴുന്നത് താങ്ങാനാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന കാഴ്ച തനിക്ക് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി അതിന് തയ്യാറാകുന്നത് അഴിമതി ചെയ്തിട്ടാണെന്നും രാഹുൽ വ്യക്തമാക്കി. പളനി സ്വാമി കാലിൽ വീഴുന്നത് കണ്ടിട്ട് തനിക്ക് ദേഷ്യമാണ് തോന്നിയതെന്നും രാഹുൽ വ്യക്തമാക്കി.