റൂസെന്‍ഡാല്‍- ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്തിയ ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റൊന്നുമല്ല നെതർലാന്‍ഡ്സിലെ ഒരു പാടത്ത് ഒരാള്‍ വിസർജനം നടത്തുന്ന് കണ്ടുവെന്നാണ് ഗൂഗിള്‍ മാപ്പ് ഉപയോക്താവ് അവകാശപ്പെട്ടത്.
അയാള്‍ ഇത് റെഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. നെതർലാന്‍ഡ്സിലെ റൂസെന്‍ഡാലിലാണ് സംഭവം. പുല്ലില്‍ വിസർജനം നടത്തുന്നത് താന്‍ കണ്ടുവെന്ന അടിക്കുറിപ്പോടൊയാണ് പൊതു സ്ഥലത്ത് വിസർജിക്കുന്നതിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ട്രൗസർ താഴ്ത്തി ഒരാള്‍ പുല്ല് നിറഞ്ഞ സ്ഥലത്ത് കാര്യം നടത്തുന്നതാണ് ഫോട്ടോയിലുള്ളത്. ഏതായാലും ഇതൊക്കെയാണോ പോസ്റ്റ് ചെയ്യേണ്ടതെന്ന ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. രണ്ടിനു മുട്ടിയാല്‍ ചെയ്യുകയല്ലാതെ വേറെന്തു മാർഗമെന്നും ചിലർ കമന്‍റ് ചെയ്തു.
ഞങ്ങള്‍ റൂസെന്‍ഡാലിലാണ് താമസമെന്നും എവിടെ വെച്ചാണ് ഈ ഫോട്ടോ ക്ലിക്ക് ചെയ്തതെന്ന് അറിയണമെന്നും പറഞ്ഞ് ഏതാനും പേർ രംഗത്തുവന്നിട്ടുണ്ട്.