കാരക്കാസ്- വെവിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഫേസ്ബുക്ക് പേജ് മരവിപ്പിച്ചു. കോവിഡ് മഹാമാരിക്ക് ഒരു ഹെർബൽ മരുന്ന് അത്ഭുത രോഗശാന്തിയാണെന്ന് തെളിവുകളില്ലാതെ അവകാശപ്പെട്ടതിനെ തുടർന്നാണിത്.
ഇതുസംബന്ധിച്ച് ജനുവരിയിൽ പോസ്റ്റുചെയ്ത ഒരു വീഡിയോ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു, കാശിത്തുമ്പയിൽ നിന്നുള്ള കോവിഡ് പ്രതിവിധിയെ കുറിച്ച് മഡുറോ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കരുതെന്ന വീഡിയോ സംബന്ധിച്ച ഫേസ് ബുക്ക് നയമാണ് ലംഘിച്ചതെന്ന് കമ്പനി അറിയിച്ചു.
കോവിഡ് തടയുമെന്നോ കോവിഡ് മുക്തിനല്‍കുമെന്നോ ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ പ്രചരിപ്പിക്കാന്‍ പാടുള്ളൂ. ഇതിന് വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്.
നിലവില്‍ കോവിഡിനു മരുന്നില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാടാണ് ഫേസ് ബുക്ക് പിന്തുടരുന്നതെന്ന് കമ്പനി വിശദികരിക്കുന്നു. മഡുറോയുടെ പേജ് ഒരു മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ഒന്നും പോസ്റ്റ് ചെയ്യാനാവില്ല.