എടപ്പാൾ- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമാശകളും അബദ്ധങ്ങളും പതിവാണ്. മലപ്പുറം ജില്ലയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തവനൂരിൽനിന്ന് അത്തരം ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഞ്ഞിനെ ഒക്കെത്തെടുത്ത ജലീലിനോട് കുഞ്ഞ് വളരെ നിഷ്‌കളങ്കമായ ചോദിക്കുന്ന ചോദ്യം ഫിറോസിക്ക് വരില്ലേ എന്നാണ്. തവനൂരിൽ ജലീലിന്റെ എതിരാളിയാണ് ഫിറോസ് കുന്നുംപറമ്പിൽ. ആരാ നമ്മുടെ സ്ഥാനാർത്ഥി എന്ന ജലീൽ ചോദിക്കുമ്പോൾ ഫിറോസ് എന്നാണ് കുട്ടി തിരിച്ചുപറയുന്നത്. എന്നാൽ കുട്ടിയുടെ ഉത്തരത്തെ പൊട്ടിച്ചിരിയോടെയാണ് മന്ത്രി വരവേൽക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടിയുടെ ഉത്തരത്തെ അതേ രീതിയിൽ തന്നെയാണ് മന്ത്രി സ്വീകരിക്കുന്നത്. കുഞ്ഞിന്റെ ഉത്തരത്തെ പൊട്ടിച്ചിരിച്ച് സ്വീകരിക്കാൻ മന്ത്രി ജലീലിന് സാധിക്കുന്നുണ്ട്.