Sorry, you need to enable JavaScript to visit this website.

തന്നെ പുറത്താക്കുമെന്ന് അയ്യര്‍ പാക്കസ്ഥാനില്‍ ചെന്ന് പറഞ്ഞെന്ന് മോഡി

അഹമദാബാദ്- പ്രധാനമന്ത്രി മേഡിയെ നീച്ച് ആദ്മി എന്നു വിശേഷിപ്പിച്ച് വിവാദമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് മോഡി.
ഗുജറാത്തിലെ ബനസ്‌കന്ദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് അയ്യര്‍ക്കെതിരെ മോഡി പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. 2015ല്‍ അയ്യര്‍ പാക്കിസ്ഥാനില്‍ ചെന്ന് തന്നെ പുറത്താക്കുമെന്ന് പറഞ്ഞതായി പ്രധാനമന്ത്രി  ആരാപിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടി മോഡിയെ പുറത്താക്കുമെന്നാണ് അയ്യര്‍ ഒരു പാക് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നെ നീക്കം ചെയ്യുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശമെന്താണ്? എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? എനിക്ക് ജനങ്ങളുടെ അനുഗ്രമുണ്ട്- മോഡി പറഞ്ഞു.

മോഡിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ അയ്യരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി നീക്കം കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പദവി കോണ്‍ഗ്രസ് മാനിക്കുന്നുണ്ടെന്നും ഈ പദവിയെ തരംതാഴ്ത്തിക്കാണിക്കുന്നവരെ അംഗീകരിക്കില്ലെന്നും ഗുജറത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

2015ല്‍ പാക് ചാനലായ ദുനിയ ടിവിയിലാണ് അയ്യര്‍ മോഡിയെ പുറത്താക്കുമെന്ന് പറഞ്ഞത്. ഇന്ത്യാ പാക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചേദ്യത്തിന് അതിന് ആദ്യം നരേന്ദ്ര മോഡിയെ നീക്കം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അയ്യരുടെ മറുപടി. എങ്കിലെ സമാധാന ചര്‍ച്ചകള്‍ മുമ്പോട്ടു പോകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News