ന്യൂദല്‍ഹി- പ്രധാന മന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശില്‍ നടത്തിയ പ്രസംഗത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശ തരൂർ ക്ഷമ ചോദിച്ച് ട്വിറ്ററില്‍.
പ്രധാനമന്ത്രി മോഡി ഇന്ത്യന്‍ വ്യാജ വാർത്തയുടെ രുചി ബംഗ്ലാദേശിലും നല്‍കി എന്നായിരുന്നു ശശി തരൂരിന്‍റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. ബംഗ്ലാദേശ് വിമോചനത്തില്‍ ഇന്ധിരാ ഗാന്ധി വഹിച്ച പങ്ക് മോഡി വിസ്മരിച്ചുവെന്നാണ് ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന പ്രസ്താവനയിലൂടെ താന്‍ ഉദ്ദേശിച്ചതെന്ന് തരൂർ പുതിയ ട്വീറ്റില്‍ പറയുന്നു.
പെട്ടെന്ന് തലക്കെട്ട് വായിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തന്‍റെ പരാമർശമെന്നും തെറ്റ് സംഭവിച്ചാല്‍ അത് സമ്മതിക്കുന്നതില്‍ ഒട്ടും മടിയില്ലെന്നും ശശി തരൂർ പറയുന്നു.
20-22 വയസ്സില്‍ ബംഗ്ലാദേശിന്‍റെ സ്വതന്ത്ര്യത്തിനു വേണ്ടി നടത്തിയ സത്യഗ്രഹത്തില്‍ താനും കൂട്ടുകാരും പങ്കെടുത്തിരുന്നുവെന്നാണ് ദ്വിദിന സന്ദർശനത്തിന് ബംഗ്ലാദേശ് തലസ്ഥാനത്തെത്തിയ മോഡി പറഞ്ഞിരുന്നത്.