ലഖ്‌നൗ- ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്‌ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പോലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. യു.പിയിലെ ലഖ്‌നൗവിലാണ് സംഭവം. സോഹു, പ്രിയാന്‍ഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.മോഡലിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തി തന്നെ ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസില്‍ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്ന് 23 കാരിയായ യുവതി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു. യുവതിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.