മുംബൈ- വര്‍ധിച്ചുവരുന്ന മലിനീകരണം മൂലം പുരുഷ ലിംഗങ്ങള്‍ ചുരുങ്ങുകയാണെന്ന കുറിപ്പ് പങ്കുവെച്ച് നടി ദിയാ മിര്‍സ.
ഇനിയെങ്കിലും ലോകം കാലാവസ്ഥാ വ്യതിയാനത്തേയും മലിനീകരണത്തേയും കുറേക്കൂടി ഗൗരവത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ദിയ മിര്‍സ ട്വീറ്റ് ചെയ്തു. രാസവസ്തുക്കള്‍ കാരണം കുഞ്ഞുങ്ങള്‍ ജനനേന്ദ്രിയ വൈകല്യത്തോടെയാണ് ജനിക്കുന്നതെന്ന് വിശദീകരിക്കുന്ന പരിസ്ഥതി ശാസ്ത്രജ്ഞന്റെ കുറിപ്പാണ് നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന ചർച്ചകളില്‍ ദിയാ മിർസ സജീവമായി പങ്കെടുക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെടുന്നു.