ധാക്ക- ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി താൻ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലിൽ പോകാൻ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോഡി പറഞ്ഞു. ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും ഇന്ത്യയിൽ ഒരു സത്യാഗ്രഹം നടത്തിയിരുന്നു. എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ഞാൻ അന്ന്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലിൽ പോകാൻ പോലും എനിക്ക് അവസരം ലഭിച്ചുവെന്നും മോഡി പറഞ്ഞു. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മോഡി. ബംഗ്ലാദേശിന്റെ സൈനികർ ചെയ്ത ത്യാഗവും ബംഗ്ലാദേശിലെ സൈനികർക്കൊപ്പം നിന്ന ഇന്ത്യക്കാരെയും അവരുടെ ധൈര്യവും മറക്കില്ലെന്നും മോഡി വ്യക്തമാക്കി.