തിരുവനന്തപുരം-ബിൽ അടക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ടെലിഫോൺ കണക്ഷൻ ബി.എസ്.എൻ.എൽ കട്ട് ചെയ്തു. സർക്കാർ കുടിശിക അടക്കാത്തതിനെ തുടർന്നാണ് ടെലിഫോൺ കട്ട് ചെയ്തത്. 4052 രൂപയായിരുന്നു ബിൽ തുക. കേരള സർക്കാറിന്റെ പൊതുഭരണ വകുപ്പാണ് ബിൽ അടക്കേണ്ടത്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇന്റർനെറ്റും ലഭ്യമല്ലാതായി.