കോട്ടയം- പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. പാറത്തോട്ടിലാണണ് സംഭവം. സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു. പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയും ചെയ്തു.
പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോർജ് രണ്ടു തവണ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
സി.പി.എം. വാഹനങ്ങള്‍ വീണ്ടും കടന്നു പോയതോടെയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ജനപക്ഷം പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് മടങ്ങി.