മുംബൈ-ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന ഈ മാസം 31 ആം തീയതിക്ക് ശേഷം ആസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ഈടാക്കുന്നത്.
നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തീയതികളും നിശ്ചയിച്ചെങ്കിലും പിന്നീട് അവസാന തീയതി നല്‍കിയിരുന്നു. അതേസമയം പിഴതുകയില്‍ വലിയ മാറ്റം വരില്ലെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന.
നിലവില്‍ ഉപയോഗിക്കുന്ന പാന്‍ കാര്‍ഡ് അസാധുവാകുന്ന സാഹചര്യം വന്നാല്‍ നികുതി അടയ്ക്കുന്നതിന് അടക്കം തടസം നേരിട്ടേക്കും. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കില്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുകയും ചെയ്യും.