Sorry, you need to enable JavaScript to visit this website.

അനധികൃത സമ്പാദ്യം: കെ.എം.ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് കോടതി

കോ​ഴി​ക്കോ​ട്- മു​സ്​​ലിം​ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റിയും അഴീക്കോട് മണ്ഡലം സ്ഥാനാർഥിയുമായ കെ.​എം. ഷാ​ജി എം.​എ​ൽ.​എ അ​ന​ധി​കൃ​ത സ്വ​ത്ത്‌ സ​മ്പാ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടെ​ന്ന്  കോടതി വ്യക്തമാക്കി.

കേസെടുക്കുന്നതിന് വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‌ സ്വ​ന്തം നി​ല​ക്ക്​ ത​ന്നെ അ​ധി​കാ​ര​മു​ണ്ടെ​ന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഷാ​ജി​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജിയാണ്  കോ​ഴി​ക്കോ​ട്‌ വി​ജി​ല​ൻ​സ്‌ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി ടി. ​മ​ധു​സൂ​ദ​ന​ൻ പരിഗണിച്ചത് . ഹ​ര​ജി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി 30ന്‌ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക്കാ​ര​നാ​യ അ​ഡ്വ. എം.​ആ​ർ. ഹ​രീ​ഷ്‌ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ​േകാ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം വി​ജി​ല​ൻ​സ്‌ പ്ര​ത്യേ​ക യൂ​നി​റ്റ്​ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്‌ സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കേ​സെ​ടു​ക്കാ​ൻ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​വു​ണ്ടെ​ന്നും അ​ന​ധി​കൃ​ത സ്വ​ത്ത്‌ സ​മ്പാ​ദ​ന​ത്തെ​പ്പ​റ്റി വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​​പ്പോ​ർ​ട്ടി​ൽ പറഞ്ഞിരുന്നു.

Latest News