ന്യൂദല്‍ഹി- ദല്‍ഹിയിലെ ഖജൂരിയില്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാക്കിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലി കലാപക്കേസിലും പ്രതിയായ ആളാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.റോഡില്‍ കിടക്കുന്നയാളോട് പാക്കിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിളിക്കാനാണ് പ്രതി ആവശ്യപ്പെടുന്നത്. വീഡിയോയില്‍ കാണാത്ത മറ്റൊരാള്‍ ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും വീണുകിടക്കുന്നയാളുടെ കോളറില്‍ പിടിക്കുകയും ചെയ്യുന്നു. പിന്നീടാണ് പ്രധാന പ്രതി ഇയാളെ മര്‍ദിക്കുന്നത്. അടിക്കരുതെന്ന് വീണുകിടക്കുന്നയാള്‍ കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തതയില്ല. വീഡിയോയില്‍ ഇരയെ മര്‍ദ്ദിക്കുന്ന പ്രധാന ഇരയെ അറസ്റ്റ് ചെയ്‌തെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.