ലണ്ടന്‍- സമയത്ത് ആശുപത്രിയിലേക്ക് പോകാന്‍ കഴിയാത്തതിനെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പേരമകള്‍ പ്രസവിച്ചത് ബാത്ത് റൂമില്‍.
സാറാ ടിന്‍ഡിലിന്‍റെയും റഗ്ബി താരമായിരുന്ന മൈക്ക് ടിന്‍ഡാലിന്‍റേയും മൂന്നാമത്തെ കുഞ്ഞാണിത്. അമ്മയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. യഥാസമയം ആശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നാണ് വിശദീകരണം.
രാജ്ഞിയും എഡിന്‍ബറോ പ്രഭുവും അതീവ സന്തോഷം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലുടന്‍ കുഞ്ഞിനേയും അമ്മയേയും കാണാന്‍ കാത്തിരിക്കയാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.