യാങ്കൂണ്‍- മ്യാന്‍മറിലെ ജനകീയ സമരത്തെ പട്ടാള ഭരണകൂടം നിഷ്ഠുരമായി അടിച്ചമര്‍ത്തുന്നതിനിടെ ഏഴു വയസ്സുകാരി വെടിയേറ്റു മരിച്ചു. മാന്‍ഡലെ നഗരപ്രാന്തത്തില്‍ പട്ടാളം സമരക്കാര്‍ക്കു നേരെ വെടിവെക്കുന്നതിനിടെ വീട്ടിനുള്ളിലാണ് പെണ്‍കുട്ടിക്കു വെടിയേറ്റത്. വെടിവെപ്പില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. കടുത്ത അടിച്ചമര്‍ത്തലിലും പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് ന്യായീകരിച്ച പട്ടാള ഭരണകൂടം ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂചിക്കെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു.